ഡോ. റെസപ്പ് സെന്‍തുര്‍ക്ക്, തുര്‍ക്കിയിലെ പ്രശസ്തമായ ഇബ്‌നു ഖല്‍ദൂന്‍ സര്‍വ്വകലാശാലയുടെ പ്രസിഡന്റ്. 2009 മുതല്‍ കടഅഞ ന്റെ ഡയറക്ടറായി ചുമതലയേറ്റ സെന്‍തുര്‍ക്ക് ഉസ്മാനിയ ഖിലാഫത്ത് നിലനിന്നിരുന്ന മദ്രസാ സംവിധാനം തന്റെ സര്‍വ്വകലാശാലയിലും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൊളമ്പിയ സര്‍വ്വകലാശാലയില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനും ഇസ്‌ലാമിക പഠനങ്ങള്‍ പോറലേല്‍ക്കാതെ സ്ഥാപിക്കാനും ഒരുപാട് വിപ്ലവങ്ങള്‍ നടത്തി മുന്നേറുമ്പോള്‍ ഹംസ കറമാലി അദ്ദേഹവുമായി നടത്തിയ അഭിമുഖം വായിക്കാം. ആധുനികത, പാരമ്പര്യം, സൂഫിസം, തുടങ്ങിയ വിഷയത്തില്‍ സംസാരിക്കുന്നു.
- ഡോ റെസപ്പ് സെന്‍തുര്‍ക്ക്, കലാം മാസികയുടെ ആദ്യലക്കത്തിലേക്ക് താങ്കളെ അഭിമുഖം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പാരമ്പര്യ മതശാസ്ത്രവും ആധുനിക ചിന്തയും തമ്മിലുള്ള താങ്കളുടെ കാഴ്ചപ്പാട് പറയാമോ?
ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി മുസ്‌ലിം പണ്ഡിതന്മാര്‍ ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ്. തീര്‍ച്ചയായും ഇസ്‌ലാം മതം അതിന്റെ പ്രാരഭം മുതല്‍ തന്നെ ഒരു തുറ നാഗരികതയുടെ സ്വഭാവമാണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ മുസ്‌ലിം പണ്ഡിതന്മാര്‍ ഗ്രീക്ക്, ഹിന്ദു, ഇറാന്‍, ഈജിപ്ത് തുടങ്ങിയ നാഗരികതയില്‍ നിന്ന് ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതില്‍ നിന്ന് എല്ലാ നാഗരികതയും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും അവരുടേതായ അഭിപ്രായങ്ങള്‍ ലോകത്തോട് പറയുകയും ചെയ്തു. ഇതിലൂടെ മനസ്സിലാകുന്നത് ലോകത്തിന് മുൻപിലുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് അത് പോലെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നതാണ്. ഈ ലോക കാഴ്ചപ്പാട് ജീവിതത്വശാസ്ത്രവും, ജ്ഞാനശാസ്ത്രവും, രീതിശാസ്ത്രവും പ്രതിനിധാനം ചെയ്യുന്ന വലിയ ജ്ഞാനസംഹിതയാണ്. അതാണ് എല്ലാവരും പറയുന്നത്, ഇസ്‌ലാം മതത്തിന് ബഹുജീവതത്വശാസ്ത്രമാണുള്ളതെന്ന്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനെ ജീവിതത്വശാസ്ത്രപഠനം വൈവിധ്യങ്ങളായ നിലനില്‍പ്പിനെ സംബന്ധിച്ചുള്ള സംങ്കല്‍പ്പങ്ങളാണ്. മുല്‍ക്കും, മലകൂത്തും, ലഹൂത്തുമൊക്കെ ഉള്‍ക്കൊള്ളുന്ന വലിയ ലോകമാണ് അത് ചര്‍ച്ചചെയ്യുന്നത്. അപ്പോള്‍ ആധുനിക ചിന്തകള്‍ പാരമ്പര്യ മതശാസ്ത്രത്തോട് കൂട്ടിവായിക്കുമ്പോള്‍ കൂട്ടിമുട്ടാത്ത വിടവുകളായി അവ നിലനില്‍ക്കുമെന്നാണ് എനിക്ക് പറയാനുള്ളത്.
- മുല്‍കും മലകൂത്തും താങ്കളെങ്ങനെ നോക്കിക്കാണുന്നു?
മുല്‍ക് വിശാലമായ ബാഹ്യലോകവും, മലകൂത്ത് അതിലേറെ പടർന്ന് കിടക്കുന്ന അതൃശ്യലോകവുമാവുന്നു. മറഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങളുടെ കലവറയാണ് ലഹൂത്തിലുള്ളത്. അതിന് ദൈവികലോകമെുന്നും നിലനില്‍പ്പിന്റെ ലോകമെന്നും പറയുന്നു. സൂഫികള്‍ പറയുന്നുത് പോലെ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും നിലനില്‍പ്പില്ല എന്നും ആരെങ്കിലും ആ നിലനില്‍പ്പിനെ നിഷേധിക്കുകയാണെങ്കില്‍ അവന്‍ അമുസ്‌ലിം ആവുകയും ചെയ്യും. ഇസ്‌ലാമിന്റെ തുടക്കകാലം മുതല്‍ തന്നെ ഇസ്‌ലാമിന്റെ ഈ ബഹുജീവിതത്വശാസ്ത്രം മറ്റുള്ള നാഗരികതയുമായി നേരിട്ട് വരുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ നിസ്സാഹായരായി നില്‍ക്കുകയാണ് ചെയ്തത്.
മുസ്‌ലിങ്ങള്‍ ഒരിക്കലും ഗ്രീക്കില്‍ നിന്ന് ജീവിതത്വശാസ്ത്രം ഉള്‍ക്കൊണ്ടില്ലെന്നാണ് വാസ്തവം. സമകാലിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ ച്ചയിലൊന്ന് ഇസ്‌ലാമിക ശാസ്ത്രത്തെ പാശ്ചാത്യ ശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തൊക്കെ പുരോഗതികളാണ് ലോകജനത പ്രതീക്ഷിക്കുതെന്നാണ്. യാഥാര്‍ത്ഥ്യത്തില്‍ ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൗതികവാദവും ന്യൂനികരണവാദവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ന്യൂനീകരണ വാദത്തിന്റെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ അവര്‍ ഭൗതികലോകത്തിലെ എല്ലാ തത്ത്വങ്ങളും നിയമസംഹിതകളും ചുരുക്കാന്‍ മാത്രമെ ശ്രമിക്കുകയുള്ളൂ. എന്നാല്‍ സാമൂഹികശാസ്ത്രത്തിലേക്ക് വരുമ്പോള്‍ അവര്‍ ആദര്‍ശവാദികളായി നാമകരണം ചെയ്യപ്പെടും. ഭൗതികവാദവും ആദര്‍ശവാദവും അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും കാലത്തുള്ള തര്‍ക്ക വിഷയങ്ങളാണ്. ഇരുപത്തിയൊന്നാം നൂറ്റണ്ടിലേക്ക് വരുമ്പോള്‍ അതൊക്കെ പ്രാകൃകമായി കാണാന്‍ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ന്യൂനീകരണ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ട് അവര്‍ ഭൗതിക ലോകത്തെ നിലനില്‍പ്പിന്റെ ലോകമായി മാത്രമാണ് കണക്കാക്കാറുള്ളത്. അതേ വീക്ഷണത്തില്‍ ദൈവിക ലോകം രണ്ടാമത്തെ നിലനില്‍പ്പിന്റെ ലോകമായിട്ടാണ് ഇസ്‌ലാമിക ശാസ്ത്രം അംഗീകരിക്കുന്നത്.
ഇസ്‌ലാമിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ പഠിക്കാന്‍ ഒരുപാട് ജ്ഞാന ശാസ്ത്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നാണ് വാസ്തവം. വൈവിദ്യ ജ്ഞാന ശാസ്ത്രമുള്‍ക്കൊള്ളുന്ന ഇസ്‌ലാം എല്ലാ മതവിശ്വാസികള്‍ക്കും ഇസ്‌ലാമിനെ കൂടുതല്‍ പഠിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഒരാള്‍ക്ക് വിവിധതരം ജ്ഞാന ശാസ്ത്രങ്ങളുണ്ടായാലേ വ്യത്യസ്തമായ ലോകത്തെ മനസ്സിലാക്കാനും വിശ്വസിക്കാനും സാധിക്കൂ.
അനുഭുവത്തിലൂടെ വെളിപ്പെടുന്നത് മാത്രമെ ജ്ഞാനമാകൂ (എക്‌സ്പിരന്‍ഷ്യല്‍) എന്ന വാദമാണ് കൂടുതല്‍ സങ്കീര്‍ണ്ണമായത്. കാരണം അദൃശ്യത്തില്‍ വിശ്വസിക്കേണ്ട ജ്ഞാന ശാസ്ത്രമാണത്. സ്വപ്‌നവും, വഹ്‌യും (ദൈവത്തില്‍ നിന്ന് മുര്‍സലുകള്‍ക്ക് ലഭിക്കുന്ന അറിവ്), ഇല്‍ഹാമും (ദൈവത്തില്‍ നിന്ന് ലഭിക്കുന്ന അപ്രതീക്ഷിത മുന്നറിയിപ്പ്) ഒക്കെയാണ് ഈ ജ്ഞാന ശാസ്ത്രത്തിന്റെ അടിസ്ഥാനം. ഓരോ വിജ്ഞാന ശാഖകള്‍ക്കും അത് സ്വീകരിച്ചിരിക്കുന്ന രീതിശാസ്ത്രമുണ്ട്. പ്രത്യേകിച്ച് പാശ്ചാത്യ ശാസ്ത്രം. ഇസ്‌ലാം സ്വീകരിച്ച ബഹു ജീവിതത്വശാസ്ത്രവും പാശ്ചാത്യര്‍ സ്വീകരിച്ച ഏക ജീവി ശാസ്ത്രവും തമ്മില്‍ വലിയ അന്തരമുണ്ട്. അത് കൊണ്ട് തന്നെ പാശ്ചാത്യ ശാസ്ത്രം ഒരു രീതി ശാസ്ത്രം കൊണ്ട് മാത്രമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നത്. പക്ഷെ ഇസ്‌ലാം അങ്ങനെയല്ല. ഭൗതിക വാദികള്‍ ഭൗതികശാസ്ത്രം കൊണ്ടും ആദര്‍ശവാദികള്‍ ആദര്‍ശവാദം കൊണ്ടും യുക്തിവാദികള്‍ യുക്തിവാദം കൊണ്ടും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്ന രീതിയാണ് നിലവിലുള്ളത്.
ഇസ്‌ലാം അംഗീകരിക്കുന്ന ഈ ജ്ഞാനശാസ്ത്രങ്ങള്‍ക്കും, രീതിശാസ്ത്രങ്ങള്‍ക്കും പുറമെ (മറാതിബുല്‍ മആനി) അര്‍ത്ഥഘടനകള്‍ എന്ന തത്വം കൂടിച്ചേരുമ്പോഴാണ് ഇസ്‌ലാമിക ശാസ്ത്രം പൂര്‍ണ്ണമാകുന്നത്. വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ അതിനെ അര്‍ത്ഥങ്ങളുടെ അര്‍ത്ഥമെന്ന ഭാഷയില്‍ ഇസ്‌ലാമിക ശാസ്ത്രം പരിചയപ്പെടുത്തുന്നതായി കാണാം. ബാഹ്യഅര്‍ത്ഥവും ആന്തരികഅര്‍ത്ഥവുമായിട്ടാണ് പൊതുജനങ്ങള്‍ അതിനെ അംഗീകരിക്കുന്നത്.
അര്‍ത്ഥങ്ങളുടെ അര്‍ത്ഥം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, ഒരു അപരിചിതനായ ഒരാള്‍ എന്റെ വാതിലില്‍ മുട്ടുന്നു. ഞാന്‍ അവനോട് പറുയും, അകത്ത് ആരുമില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ അകത്ത് തന്നെയുണ്ട്, പക്ഷെ അദ്ദേഹത്തിന് വീട്ടിനകത്ത് കയറാനുള്ള അനുമതി നല്‍കുന്നില്ലെന്നാണ് ഈ വാക്കിലൂടെ മനസ്സിലാകുന്നത്. ഇത് തന്നെയാണ് അര്‍ത്ഥങ്ങളുടെ അര്‍ത്ഥവും.
- അര്‍ത്ഥങ്ങളുടെ അര്‍ത്ഥത്തെ കൂടുതല്‍ വിശദീകരിക്കാമോ?
അതെ, പരിശുദ്ധ ഖുര്‍ആനില്‍ ഒരുപാട് സ്ഥലത്ത് അര്‍ത്ഥഘടനകളും വ്യാഖാന ശാസ്ത്രവും ഉപയോഗിച്ചതായി കാണാന്‍ സാധിക്കും. ശബ്ദാനുമതിയോടെ കൈമാറപ്പെടുന്ന അര്‍ത്ഥവും മൗനാനുവാദത്തോടെ കൈമാറപ്പെടു അര്‍ത്ഥവും, സൂചനാനുമതിയോടെ കൈമാറപ്പെടുന്ന അര്‍ത്ഥവും ഉള്‍ക്കൊള്ളുന്നതാണ് ഖുര്‍ആനിന്റെ വ്യഖ്യാന ശാസ്ത്രം. താങ്കള്‍ക്ക് ഒരിക്കലും ഖുര്‍ആന്‍ ഒരു അര്‍ത്ഥം മാത്രമുള്ള ഗ്രന്ഥമാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഖുര്‍ആനിന്റെ അര്‍ത്ഥതലങ്ങള്‍ ഒന്ന് മറ്റൊന്നിനെ അപകീര്‍ത്തിപ്പെടുത്താത്ത രീതിയില്‍ ക്രമീകരിച്ച് വെച്ചതാണ്. അതാണ് യഥാര്‍ത്ഥ അര്‍ത്ഥവും സാങ്കല്‍പ്പിക അര്‍ത്ഥവുമായി കണക്കാക്കുന്നത്. ഇതൊക്കെ സത്യമാണോ യഥാര്‍ത്ഥമാണോ എന്ന ചോദ്യമാണ് സ്വഭാവികമായും ഉണ്ടാകുന്നത്. ഈ ലോകത്ത് സത്യമെന്ന് പറയുതൊക്കെയും അദൃശ്യലോകത്ത് സത്യമായി പരിഗണിക്കണമെില്ല. കാരണം ആ ലോകം വിശാലവും വൈവിദ്യവുമാണ്.
ഈ നിയമ സംഹിതയുള്ളത് കൊണ്ട് ഇസ്‌ലാമിക ശാസ്ത്രത്തെ തുറന്ന ശാസ്ത്രം എന്നാണ് ഞാന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത്. ന്യൂനീകരണ വാദം ഇസ്‌ലാം അംഗീകരിക്കാത്തതും വൈവിദ്യശാസ്ത്രം ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നതിനുള്ള പ്രധാന കാരണം ഇസ്‌ലാമിക ലോകത്തെ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ്. ഭൗതികവാദവും, നാസ്തികത്വവും അംഗീകരിക്കുന്നവര്‍ മറ്റു ലോക സങ്കല്‍പ്പങ്ങളെ നിരാകരിച്ച് അവരുടേതായ ആശയാദര്‍ശങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോഴാണ് സോവിയറ്റ് യൂണിയന്‍ ഉടലെടുത്തതും ദശലക്ഷം ജനങ്ങള്‍ 'അടഞ്ഞ ശാസ്ത്രം' കൊണ്ട് നിലം പരിശായതും. തുറന്ന ശാസ്ത്രം തുറന്ന നാഗരികതയിലേക്കും അടഞ്ഞ ശാസ്ത്രം അടഞ്ഞ നാഗരികതയിലേക്കും വഴി തെളിയിക്കുന്നു. ഈ തത്വത്തെ അംഗീകരിക്കുന്ന ചൈനയില്‍ നാല്‍പത് ദശലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടത് വാര്‍ത്താ മാധ്യമത്തില്‍ നിറഞ്ഞ് നിന്ന സംഭവമാണ്. ഇത്തരത്തിലുള്ള തത്വങ്ങള്‍ ഒരുമിച്ച് ചേരുമ്പോഴാണ് ആധുനിക ശാസ്ത്രം മാരകമായ വിഷം കുത്തി നിറക്കുന്ന പ്രത്യശാസ്ത്രമായി പരിണമിക്കുന്നത്.
- കര്‍മ്മശാസ്ത്രവും, സാമൂഹിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താങ്കള്‍ സംസാരിച്ചല്ലോ? എന്താണ് അവയുടെ ബന്ധം?
ഇസ്‌ലാമിക നാഗരികതയില്‍ മനുഷ്യചെയ്തികള്‍ കര്‍മ്മശാസ്ത്രം കൊണ്ടാണ് എല്ലാവരും മനസ്സിലാക്കുന്നത്. പക്ഷെ പാശ്ചാത്യ നാഗരികതയില്‍ സാമൂഹ്യശാസ്ത്രമാണ് അടിസ്ഥാന തെളിവ്. നമുക്ക് ഒരു കേന്ദ്രവിഷയവും ഒരു മര്യാദ വിഷയവുമാണുള്ളത് (കര്‍മ്മശാസ്ത്രം, സാമൂഹ്യശാസ്ത്രം). ചരിത്രപരമായി മുസ്ലിംകള്‍ അവരുടെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രതിവിധി കണ്ടെത്തുന്നത് കര്‍മ്മശാസ്ത്രത്തിലൂടെയും പാശ്ചാത്യര്‍ സാമൂഹ്യശാസ്ത്രത്തിലൂടെയുമെന്നാണ് വാസ്തവം.
ഞാന്‍ പറഞ്ഞത് പോലെ, ഏറ്റവും പ്രധാനപ്പെട്ട ചോദ്യാമായി ഉയർന്ന് വരുന്നത് 'അതെന്താണ്' എന്നാണ്. യഥാര്‍ത്ഥത്തില്‍ പാശ്ചാത്യലോകത്ത് നിന്ന് ഉയർന്ന് വരുന്ന സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്.
ഉസ്മാനിയ്യ ഖിലാഫത്തിന് സാമൂഹ്യശാസ്ത്രം പരിചയപ്പെടുത്തിക്കൊടുത്ത സിയാ ഗോകലാപും, മൂന്നാം റിപ്ലപ്പിക്കിന്റെ ഉപജ്ഞാതാവായ എമില്‍ ദുര്‍കേമും, വിപ്ലവങ്ങളുടെ ഉപജ്ഞാതാവായ കാറല്‍ മാക്‌സും, ടോണി ജെയര്‍ എന്ന ആശയത്തിന്റെ ആന്റണി ഗിഡന്‍സും തുടങ്ങിയവരൊക്കെയും 'അതെന്താണ്' എന്ന ചോദ്യത്തന് ഉത്തരം നല്‍കുുണ്ടെങ്കിലും സാമൂഹ്യ ശാസ്ത്ര പഠന ഗ്രന്ഥത്തില്‍ കൃത്യമായ ഉത്തരമോ മാനദണ്ഡമോ ഇല്ല.
കാലങ്ങളായി മുസ്‌ലിം കര്‍മ്മശാസ്ത്രമുപയോഗച്ചാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. അതെന്താണെും അതെങ്ങനെയാവണമെും കണ്ടെത്തുന്നത് കര്‍മ്മശാസ്ത്രപണ്ഡിതന്മാരാണ് (ഫുകഹാ). അത് കൊണ്ടാണ് മുസ്‌ലിംകള്‍ കാലമിത്രയും അനുവര്‍ത്തിച്ച് പോകുന്ന പ്രവര്‍ത്തനങ്ങളുടെയൊക്കെ അടിസ്ഥാനം കർമ്മശാസ്ത്രമാണെന്ന് പറയുന്നത്. മാവര്‍ദിയുടെയും ഇബ്‌നു തൈമിയുടെയും സങ്കല്‍പ്പങ്ങള്‍ ഇസ്‌ലാമിക ലോകത്ത് അംഗീകരിക്കപ്പെടുന്നത് പോലെ മുഹമ്മദ് ബ്‌നു ഹസനു ശൈബാനി രചിച്ച കിതാബ് അല്‍-സിഗറും സാഗിറും (ഗകഠഒഅആ അഘടകഏഅഞ അഘടഅഏഒകഞ) അംഗീകരിച്ചിട്ടുണ്ട്. ഇമാം അബൂ യൂസുഫ് എഴുതിയ മാസ്റ്റര്‍പീസാണ് നികുതി വ്യവസ്ഥയും സാമ്പത്തികവും താരതമ്യം ചെയ്യുന്ന ഗ്രന്ഥം. പാശ്ചാത്യ ശാസ്ത്രം മുസ്‌ലിം ലോകത്ത് പരിചയപ്പെടുത്തിയപ്പോള്‍ കര്‍മ്മശാസ്ത്രവും സാമൂഹ്യശാസ്ത്രവും തമ്മില്‍ ഒരുപാട് അന്തരമുണ്ടെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിച്ചത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പാരമ്പര്യ കര്‍മ്മശാസ്ത്രം നിര്‍മ്മിച്ചെടുത്ത ആഖ്യാന രീതിയുടെ അടിസ്ഥാനത്തിലാണ്. ഉസ്മാനിയ്യ ഖിലാഫത്തില്‍ കര്‍മ്മശാസ്ത്ര പ്രതിരോധകരും സാമൂഹ്യ ശാസ്ത്ര വീക്ഷകരും നിരന്തരം സംവാദം നടത്തി അവസാനിക്കാതെ പോയ ചര്‍ച്ചകളാണ് ഇവയൊക്കെയും. അന്നത്തെ ബുദ്ധിജീവികള്‍ വാദിച്ചത് പാശ്ചാത്യ സാമൂഹ്യ ശാസ്ത്രം ഇസ്‌ലാമിക ലോകത്ത് സ്ഥാപിക്കണമെന്നാണ്.
ഇസ്‌ലാമിക സാമൂഹ്യശാസ്ത്രത്തെ പാശ്ചാത്യ സാമൂഹ്യശാസ്ത്രവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടത്തിയത് സിയാ-കോഗാല്‍പായിരുന്നു. അദ്ദേഹം മനസ്സിലാക്കിയത് ഈ ബന്ധത്തില്‍ നിന്ന് ഇസ്‌ലാമിക നാഗരികതയുടെ നിലനില്‍പ്പ് സാധ്യമാകും എന്നാണ്. പക്ഷെ സൈത്ത് ഹലീം പാശ ഈ നിലപാടിനെ എതിര്‍ത്ത് കൊണ്ട് പുതിയ വാദം അവതരിപ്പിച്ചു. മുസ്‌ലിംകള്‍ക്ക് ആദ്യമേ കര്‍മ്മശാസ്ത്ര നിയമങ്ങളുണ്ട്, പിന്നെന്തിനാണ് പാശ്ചാത്യരുടെ പൊള്ളയായ വാദങ്ങള്‍ അവര്‍ പിന്‍പറ്റുന്നത്. ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ ഏതെങ്കിലും മുഫ്തിയെ കണ്ടിട്ട് ഉത്തരം കിട്ടാതെ തിരിച്ച് വന്ന അനുഭവം പറയാന്‍ സാധിക്കുമോ? ഇല്ല കാരണം കര്‍മ്മശാസ്ത്ര നിയമങ്ങള്‍ അച്ചടക്കമുള്ളതും അതിര്‍വരമ്പ് കെട്ടിയതുമാണ്.
കാലങ്ങളായി ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പുനരുദ്ധാരണം കര്‍മ്മശാസ്ത്രത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. നമുക്കറിയുന്നത് പോലെ കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. പക്ഷെ സാമ്പത്തിക വിഭാഗത്തില്‍ പാശ്ചാത്യ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നില്ലന്നാണ് വാസ്തവം. അതുകൂടാതെ അവര്‍ ഇസ്‌ലാമിക ലോകത്തെ വളരെ പ്രശസ്തമായ കിതാബ് അല്‍-ബൈഅ് (ഗകഠഒഅആ അഘആഅകഥഅ) എന്ന ഗ്രന്ഥമാണ് റഫറന്‍സിനായി ഉപയോഗിക്കുത്. പാശ്ചാത്യലോകം കര്‍മ്മശാസത്രത്തെ ആന്തരികമായി വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ കലാലയങ്ങളില്‍ പാശ്ചാത്യ സമൂഹ്യശസ്ത്രം പഠിപ്പിച്ച് തുടങ്ങുന്നുവെന്ന് പറയേണ്ടി വരും.
ചുരുക്കത്തില്‍ കര്‍മ്മശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ബന്ധമെന്ന് പറയുന്നത് മാനുഷ്യ പ്രവര്‍ത്തനങ്ങളാണ്. പക്ഷെ രണ്ടിന്റെയും രീതിശാസ്ത്രങ്ങള്‍ വ്യത്യാസമെന്ന് മാത്രം.
- മതത്തിന്റെ സാമൂഹിക പരിസരത്തെ കുറിച്ച് താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ, അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോള്‍ മതം കണ്ടെത്താന്‍ മനുഷ്യര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് മതത്തിന്റെ ആഗമനത്തെ കുറിച്ച് മനുഷ്യര്‍ കൂടുതലായി ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്. ആ കാലഘട്ടത്തെ മതത്തിന്റെ സമൂഹ്യശാസ്ത്രജ്ഞന്മാര്‍ മതത്തെ വിദൂരത്ത് നിര്‍ത്തിക്കൊണ്ടാണ് ചര്‍ച്ചകള്‍ സജീവമാക്കിയത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലയളവില്‍ മതോല്‍പ്പത്തിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കാന്‍ സാധിക്കാത്തത് കൊണ്ട് സാമൂഹ്യശാസ്ത്രജ്ഞര്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. കാരണം ഇതൊരു വലിയ ചോദ്യചിഹ്നമാണ്. പക്ഷെ മതം മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നുള്ള ഗഹനമായ പഠനമാണ് അവര്‍ കൈമാറാന്‍ ശ്രമിക്കുന്നത്.
സമകാലിക സാമൂഹ്യശാസ്ത്രജ്ഞര്‍ മതാനുഷ്ടാനങ്ങളെ സാമ്പത്തിക നയങ്ങളിലേക്ക് ചുരുക്കാനാണ് ശ്രമിക്കുന്നത്. ഉദാഹരണം ഒരു വ്യക്തി എന്തിനാണ് പ്രാര്‍ ത്ഥിക്കുന്നതെന്ന് അവരോട് ചോദിച്ചാല്‍ അവര്‍ പറയും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് സാമ്പത്തിക ലാഭത്തിന് വേണ്ടിയാണെന്ന്, യഥാര്‍ത്ഥ്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ രാഷ്ട്രീയവും, മാനസികവുമായ പ്രവര്‍ത്തനങ്ങളിലേക്ക് മതാനുഷ്ടാനങ്ങളെ ചുരുക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. ഒരു മുസ്‌ലിം സ്ത്രീ മുഖാവരണം ചെയ്യുന്നത് മതാനുഷ്ടാനങ്ങള്‍ക്കതീതമായല്ല. രാഷ്ട്രീയപരമായ ലാഭത്തിന് വേണ്ടിയാണെന്ന് വാദിച്ച് കൊണ്ടിരിക്കുന്ന വലത്പക്ഷ സാമൂഹ്യശാസ്ത്രജ്ഞര്‍ മതത്തെ അംഗീകരിക്കുന്നില്ലെന്നാണ് വാസ്തവം.
ഈ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ മതത്തെ അംഗീകരിക്കാനോ മതാനുഷ്ടാനങ്ങളെ സ്വീകരിക്കാനോ തയ്യാറായില്ല. കാരണം സാമൂഹ്യ പരിണാമം നടക്കുമ്പോള്‍ മതം അപ്രതീക്ഷമാവുമെന്ന് വാദിച്ചവരാണ് അന്ന് ജീവിച്ച പ്രശസ്ത സാമൂഹ്യ ചിന്തകരൊക്കെയും, പക്ഷെ എന്താണ് സംഭവിച്ചത്? മതം കൂടുതല്‍ ശക്തി പ്രാപിച്ച് അവരുടെ രാജ്യങ്ങളില്‍ തന്നെ വേരുപിടിച്ചു. ഉദാഹരണം ഏറ്റവും വികസിത രാജ്യമായ അമേരിക്കയില്‍ 90 മുതല്‍ 95 ശതമാനം വരെയുള്ള പൗരന്മാര്‍ ഇപ്പോള്‍ ദൈവ വിശ്വാസികളാണ്.
സംഗ്രഹത്തില്‍, മതവും ശാസ്ത്രവും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് ദ്രുവങ്ങളാണ്. ശാസ്ത്രം പരീക്ഷണനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉയർന്ന് വരു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്റെ അഭിപ്രായം. ഭൗതിക ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ച് ശാസ്ത്രത്തോട് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും, കാരണം ശാസ്ത്രമേഖലയില്‍ നിന്നോ ഗവേഷണ ഗന്ഥത്തില്‍ നിന്നോ കണ്ടെത്താന്‍ സാധിക്കാത്ത ഒരു ചോദ്യമാണ്. ഇതാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയ വിശകലനവും.
- എന്ത് കൊണ്ടാണ് ഉസ്മാനിയ്യ മദ്രസകളില്‍ കര്‍മ്മശാസ്ത്രം ഉന്നതമായ ശാസ്ത്രമായി പരിഗണിക്കുന്നത്?
ഉസ്മാനിയ്യ മദ്രസകളെന്നല്ല, എല്ലാ ഇസ്‌ലാമിക നാഗരികതയിലും കര്‍മ്മശാസ്ത്രത്തിന്റെ സേവനം നിസ്തുലമാണ്. ആ മദ്രസകളില്‍ ഹദീസും (നബി വചനം) തഫ്‌സീറും (ഖുര്‍ആന്‍ വ്യാഖ്യാനം) സര്‍ഫും (അറബി വ്യാകരണം) പാഠ്യവിഷയങ്ങളാണ്. കര്‍മ്മശാസ്ത്രത്തിന്റെ പ്രധാന ഭാഗങ്ങളായി പരിഗണിക്കുന്നത് പാശ്ചാത്യര്‍ സ്വീകരിച്ച് തെറ്റും ശെരിയുമല്ല മറിച്ച് മുസ്‌ലിംകളുടെ ഭാഷയില്‍ പറഞ്ഞാല്‍ അനുവദനീയവും (ഹലാലും) നിശിദ്ധവും (ഹറാമും) നബിചര്യയുമാണ് (സുന്നത്ത്).
പാശ്ചാത്യര്‍ ഏതൊരു വിഷയത്തെയും ശരിയായോ തെറ്റായോ മാത്രമേ നോക്കുകയുള്ളൂ, പക്ഷെ ഇസ്‌ലാമിക ശാസ്ത്രം അങ്ങനെയല്ല. കര്‍മ്മശാസ്ത്രത്തിലെ ഹനഫികള്‍ തന്നെ ഒമ്പത് വിധികളും ശാഫി മദ്ഹബില്‍ അഞ്ച് വിധികളുമാണുള്ളത്.
അത് കൊണ്ട് എനിക്ക് പറയാനുള്ളത് ആരെങ്കിലും മതത്തെയോ സമൂഹത്തെയോ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുുണ്ടെങ്കില്‍ കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണമെന്നാണ്, കാരണം കര്‍മ്മശാസ്ത്രത്തിലെ ഓരോ വിധികളും ലോകവീക്ഷണത്തില്‍ നിന്നും കടഞ്ഞെടുത്തതാണ്.
- ഉസ്മാനിയ്യ സാമ്രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക പരിസരം വിശാലവും ബഹുസ്വരത നിറഞ്ഞതാണെന്ന് താങ്കള്‍ പറയുന്നതിന്റെ കാരണം വിശദീകരിക്കാമോ?
ഞാന്‍ ഇസ്‌ലാമിക നാഗരികതയെ തുറന്ന നാഗരികതയെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. അതിന് ഒരുപാട് കാരണങ്ങളുമുണ്ട്. ഒന്നാമതായി, സ്വന്തം മതത്തെ സ്വീകരിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ മതത്തെ ബഹുമാനിക്കാനും അംഗീകരിക്കാനും സാധിക്കണം. അതിന് മുസ്‌ലിംങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വീക്ഷണം. പക്ഷെ, മറ്റുള്ള മതങ്ങളെ അംഗീകരിക്കാത്ത നാഗരികതയാണ് അടഞ്ഞ നാഗരികതയെന്ന് വിളിക്കുന്നത്. ഇതിനൊക്കെ എത്രയോ മുമ്പ് പ്രവാചകന്‍ മുഹമ്മദ് (സ) മദീനയില്‍ തുറന്ന നാഗരികത സ്ഥാപിച്ച് ക്രിസ്ത്യാനികളെയും ജൂതന്മാരെയും ഒരു കുടക്കീഴില്‍ നിര്‍ത്തിയതായി കാണാന്‍ സാധിക്കും. അതിന്റെ ഏറ്റവും മകുടോദാഹരണമാണ് മുസ്‌ലിംകള്‍. പ്രാകൃത കാലം മുതലേ ഗ്രീക്ക്, ഇറാന്‍, ഹിന്ദു നാഗരികതയില്‍ നിന്ന് ഒരുപാട് പരിഭാഷകള്‍ സ്വീകരിച്ചത് മുസ്ലിംങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
തുറന്ന നാഗരികത കടന്ന് വരുന്നത് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നുമാണെന്ന് പറയുന്നത് തെറ്റല്ല. കാരണം ഇസ്‌ലാം മതം മതസ്വാതന്ത്ര്യം നല്‍കാനും മതത്തെ നിരാകരിക്കുവര്‍ക്ക് മതാവകശങ്ങള്‍ പറഞ്ഞ് കൊടുക്കാനും കല്‍പ്പിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ദൈവം എന്തിനാണ് മനുഷ്യരാഷിയെ പടച്ചതെന്ന് സ്വാഭാവികമായും നമ്മള്‍ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം മനുഷ്യരാഷിയെ പരീക്ഷിക്കാന്‍ വേണ്ടിയാണ് ദൈവം ജീവിതം സൃഷ്ടിച്ചതെന്ന് പറയാം.
ഇസ്‌ലാമിക രാജ്യത്തിന്റെ നിയമങ്ങളും രാഷ്ട്ര വ്യവസ്ഥകളും മുസ്‌ലിംകളോട് നിര്‍ബന്ധമായും ഇസ്‌ലാം സ്വീകരിക്കണമെന്ന് പറയുന്നില്ല. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ ഇസ്‌ലാമിൻ്റെ സൗന്ദര്യം നഷ്ടപ്പെടുമെന്നാണ് എന്റെ അഭിപ്രായം. വരു തലമുറയിലെ മുസ്‌ലിംകള്‍ ദൈവത്തിന്റെ ലക്ഷ്യങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. അല്ലാതെ മനുഷ്യരാഷിയുടെ സൃഷ്ടിപ്പിന്റെ രഹസ്യം കണ്ടെത്താനല്ല.
ജനങ്ങള്‍ നന്മകളും തിന്മകളും ചെയ്യുന്നുത് കൊണ്ടാണ് സ്വര്‍ഗ്ഗവും നരഗവും സൃഷ്ടിച്ചതെന്ന് നമ്മള്‍ പറയുന്നത് പോലെ സമൂഹത്തിലും രാഷ്ട്രീയത്തിലും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതാവുന്ന സ്ഥിതിവിശേഷണം എന്ത് കൊണ്ട് നമ്മള്‍ ചോദിക്കുന്നില്ല. അത് കൊണ്ടാണ് ഞാന്‍ പറയുത് ഇസ്‌ലാം തുറന്ന നാഗരികതയാണെന്ന്. ഇസ്‌ലാമിക നാഗരികത മറ്റുള്ള നാഗരികതയില്‍ നിന്ന് വ്യത്യസ്തമാകുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്, ഒന്ന് കര്‍മ്മശാസ്ത്രവും മറ്റൊന്ന് ഇസ്ലാം മതവുമാണ്.
വിവ : അബ്ദുള്ള അഹ്മദ്
COMMENTS